brittas
ചാലക്കുടി ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എടത്തല പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചാലക്കുടി ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എടത്തല പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച റാലി ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സലിം, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ടി.ആർ അജിത്, വി.ബി. സെയ്തുമുഹമ്മദ്, പി.എം. സഹീർ, പി. മോഹനൻ, രാജീവ് സക്കറിയ, എം.എ. അജീഷ്, ഡോ. രമകുമാരി, എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, എം.എ. അബ്ദുൾ ഖാദർ, റൈജ അമീർ, പി. നവകുമാരൻ, സലിം എടത്തല, കെ.കെ. സത്താർ, എ.എസ്.കെ. സലിം, അബ്ദുൾ സലാം, മുഹമ്മദാലി എന്നിവർ സംസാരിച്ചു.