പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ സർവമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെയും ഗുരു നിത്യ ചൈതന്യയതി ജന്മ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായ വിജ്ഞാന സദസ് കാരാട്ടുപള്ളിക്കര തത്വമസി കുടുംബയോഗം പ്രാർത്ഥന ഹാളിൽ നടന്നു. ഹോമം, ഉപനിഷദ് പാരായണം എന്നിവക്ക് ശേഷം സ്വാമി ശിവദാസ് പ്രവചനം നടത്തി. നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഫാ. തോമസ് പോൾ റമ്പാൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരമറ്റം നിത്യനികേതനം ആശ്രമത്തിലെ സ്വാമി മുക്താനന്ദ യതി മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങോൾ എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ് വസന്തൻ നങ്ങേലിൽ, സെക്രട്ടറി കെ.എൻ. മോഹനൻ, കുടുംബയോഗം കൺവീനർ മുരളീധരൻ, അംബുജദാസ്, സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ്, യൂണിറ്റ് കാര്യദർശി ജിനിൽ സി.വി, ഗുരുകുല ബാലലോകം കുന്നത്തുനാട് താലൂക്ക് കൺവീനർ അഭിജിത് കെ.എസ് എന്നിവർ സംസാരിച്ചു.