udf
ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കാലാമ്പൂരിൽ സംഘടിപ്പിച്ച പൊതുയോഗം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ : ഫാസിസത്തിനെതിരെ നിരന്തരം പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിണറായി വിജയന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല. യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കാലാമ്പൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയെ വിമർശിച്ച് ദേശിയ തലത്തിൽ ശ്രദ്ധ നേടാനാണ് പിണറായിയുടെ ശ്രമം. മകളെ രക്ഷിക്കാൻ കേരളത്തിൽ മോദിയുടെ പി.ആർ വർക്ക് ചെയ്യുകയാണ് പിണറായി വിജയൻ. കേരളത്തിലെ ഇടതുപക്ഷത്തിന്റെ തെറ്റുകൾ തിരുത്തുന്നതിനാണ് രാഹുൽ ഗാന്ധി വിമർശിക്കുന്നത്. അതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കേണ്ട ആവശ്യം ഇല്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. യോഗത്തിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജീമോൻ പോൾ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, ഐ.കെ. രാജു, അബിൻ വർക്കി, കെ.എം. സലിം, സുഭാഷ് കടക്കോട്ട്‌, സാബു ജോൺ, കെ.ജി. രാധാകൃഷ്ണൻ, ജോസ് പെരുമ്പിള്ളിക്കുന്നേൽ, കെ.എം. പരീത്, മുഹമ്മദ്‌ പനക്കൻ, ജോൺ തെരുവത്ത്, സുറുമി അജീഷ്, മുഹമ്മദ്‌ റഫീഖ്, അജീഷ് പി.എസ്, ജോയ്സ് മേരി ആന്റണി എന്നിവർ പ്രസംഗിച്ചു.