കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ ജോലിക്ക് നിയോഗിക്കപ്പെട്ട മൈക്രോ ഒബ്‌സർവർമാർക്ക് പരിശീലനം നൽകി. സ്പാർക്ക് ട്രെയിനിംഗ് ഹാളിൽ നടന്ന പരിശീലനത്തിൽ ഇലക്ഷൻ വിഭാഗം ഹെഡ് ക്ലർക്ക് അബ്ദുൽ ജബ്ബാർ ക്ലാസെടുത്തു. 20 മൈക്രോ ഒബ്‌സർവർമാർ പരിശീലനത്തിൽ പങ്കെടുത്തു.