ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡ് ജലജീവൻ പദ്ധതിക്കായി തോട്ടുമുഖം മുതൽ പകലോമറ്റം വരെ ഇരുഭാഗവും പൊളിച്ചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി കുട്ടമശേരിയിൽ സംഘടിപ്പിച്ച ധർണ പ്രൊഫ: ഫ്രാൻസിസ് കളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ ചെന്താര അദ്ധ്യക്ഷനായി. സാബു പരിയാരത്ത്, ജോൺസൻ മുളവരിക്കൽ, ഷഹബാസ് ഷാഫി, അബ്ബാസ് തോഷിബാപുരം, സുലൈമാൻ അമ്പലപറമ്പ്, ബേബി വർഗീസ്, മുഹമ്മദ് ഷാലിമാർ, ഹനീഫ കുട്ടോത്ത്, എ.വി. മുഹമ്മദ് ബഷീർ, ബാവകുട്ടി ബഷീർ കല്ലുങ്കൽ, ടി.എം. അബ്ദുൾ വഹാബ്, അസീസ് ചാലക്കൽ, ഫൈസൽ ഖാലിദ്, നവാസ്‌ചെന്താര, മുഹമ്മദ് സാദത്ത്, മോഹൻ റാവു എന്നിവർ പ്രസംഗിച്ചു.