h
കുടുംബ സംഗമം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനി​ക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017-ാം നമ്പർ ശാഖയിലെ 14-ാമത് സഹോദരൻ അയ്യപ്പൻ സ്മാരകകുടുംബ സംഗമവും കൗമാരനാശാന്റെ 150-ാമത് ജന്മദിനാഘോഷങ്ങളും യൂണിയൻ സെക്രട്ടറി അഡ്വ എസ്. ഡി . സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ്‌ സി.വി. ദാസൻ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വിസി. സാബു സ്വാഗതം പറഞ്ഞു. യൂണിയൻ കമ്മിറ്റി അംഗം അഡ്വ. പി.വി. സുരേന്ദ്രൻ സംഘടനാ സന്ദേശം നൽകി. അഡ്വ. മോഹൻദാസ് മുഖ്യ പ്രഭാഷണംനടത്തി.ഇന്ത്യ ബുക്ക്‌ ഒഫ് റെക്കാഡ്‌സിൽഇടം നേടിയ ശ്രേയസ് ഗിരീഷ്, ദീർഘദൂരഓട്ടത്തിൽ സമ്മാനം നേടിയ സന്തോഷ്‌ മൂഴിക്കരോട്ട് എന്നിവരെ അനുമോദി​ച്ചു.യൂണിറ്റ് ചെയർമാൻ പ്രകാശൻ മൂഴിക്കാരോട്ട്,ജി. സോമൻ,വനിതാ സംഘം നേതാക്കളായ ജയ അനിൽ, ധന്യപുരുഷോത്തമൻ, ബീന പ്രകാശ്, വിമല ശിവാനന്ദൻ, അമ്പിളി സനീഷ്തുടങ്ങിയവർ സംസാരി​ച്ചു.