 
മൂവാറ്റുപുഴ : വഴിയരികിൽ കാത്തുനിന്നവരോട് വോട്ട് അഭ്യർത്ഥിച്ചും അനുഗ്രഹം തേടിയും ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ദേവികുളത്തെ പൊതുപര്യടനം പൂർത്തിയാക്കി. അടിമാലി, വെള്ളതൂവൽ പഞ്ചായത്തുകളിൽ പ്രചാരണത്തിന് എത്തിയ സ്ഥാനാർത്ഥിക്ക് ജനങ്ങൾ നൽകിയത് ഹൃദയത്തിൽ തൊടുന്ന സ്വീകരണം. രാവിലെ പഴംമ്പിള്ളിച്ചാലിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം എ.പി ഉസ്മാൻ വാഹന പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് പടിക്കപ്പ്, ഒഴുവത്തടം, ചില്ലിത്തോട്, വാളറ, പത്താം മൈൽ മുക്ക്, പത്താം മൈൽ, ഇരുമ്പ് പാലം, പതിനാലാം മൈൽ, മച്ചിപ്ലാവ് സ്‌കൂൾ പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഉച്ചക്ക് ശേഷം മച്ചിപ്ലാവ് പോസ്റ്റോഫീസ് പടി, ചാറ്റുപാറ, കാംകോ, ആയിരം ഏക്കർ, എസ് കത്തിപ്പാറ, കല്ലാർക്കുട്ടി, വെള്ളതൂവൽ, കുത്തുംപാറ, മുതുവാൻകുടി, ശല്യംപാറ, നായ്‌കുന്ന് എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. വൈകിട്ട് ഓടയ്‌ക്കാ സിറ്റി, കൂമ്പൻപാറ, ഇരുന്നൂറ് ഏക്കർ, കൂമ്പൻപാറ കവല എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം രാത്രി അടിമാലി ടൗണിൽ പര്യടനം സമാപിച്ചു. ഇന്ന് തൊടുപുഴ നിയോജക മണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് പ്രചരണം നടത്തും.