ആലുവ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയെയും തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിനെയും പിന്തുണക്കാൻ ഡെമോക്രാറ്റിക്ക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് കെ.എസ്.ആർ. മേനോൻ, ജനറൽ സെക്രട്ടറി എസ്.എസ്. മേനോൻ എന്നിവർ അറിയിച്ചു. തൃശൂർ പൂരത്തിന്റെ പൊലിമ തകർക്കാൻ എൽ.ഡി.എഫ് നടത്തിയ ഗൂഢശ്രമങ്ങളെ പ്രതിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയെ പിന്തുണക്കുന്നത്. നേരത്തെ ശബരിമലയോടുള്ള സർക്കാർ സമീപനവും ഇപ്പോൾ തൃശ്ശൂർ പൂരത്തോടുള്ള സമീപനവും ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണത്തിന് തുല്യമാണെന്നും ഡി.എസ്‌.ജെ.പി ആരോപിച്ചു.