 
പെരുമ്പാവൂർ: 2008 മുതൽ കോൺഗ്രസിന്റെ പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റായിരുന്ന 2015ൽ പാർട്ടിയുമായി അഭിപ്രായവ്യത്യസമുണ്ടായി രാജിവച്ച് ട്വന്റി 20യിൽ ചേരുകയും ചെയ്ത റോയി കല്ലുങ്കൽ മാതൃസംഘടനയിലേക്കു മടങ്ങുന്നു. പെരുമ്പാവൂർ അഗ്രിക്കൾചറൽ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് റോയി. രാജ്യത്തിന്റെ വളർച്ചക്ക് ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്കുന്ന രാഹുൽ ഗാന്ധിയെ അംഗീകരിച്ച് കൊണ്ട് ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിളളി എം.എൽ എ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലി, മണ്ഡലം പ്രസിഡന്റ് സി.കെ. രാമകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മാതൃസംഘടനയുമായി ചേർന്ന് പ്രവർത്തിക്കാവാൻ തീരുമാനിച്ചത്.