കിഴക്കമ്പലം: കുമ്മനോട് ഗവ. യു.പി സ്കൂളിൽ നടന്ന പ്രീ പ്രൈമറി വിഭാഗത്തിന്റെ ഗ്രാജ്വേഷൻ സെറിമണി സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.എസ്. ഷിഹാബും അഡ്മിഷൻ മേള എ.ഇ.ഒ ടി. ശ്രീകലയും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.സി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.എം. മേരി, അദ്ധ്യാപകരായ ടി.എം. നജീല, ടി.എം. ജാസ്മിൻ, പി.കെ. ജയന്തി, വീണ വിശ്വനാഥ്, ബീമ ബീവി എന്നിവർ സംസാരിച്ചു. വിവിധ ക്ളാസുകളിലേക്കായി 60 ലധികം കുട്ടികൾ മേളയിൽ അഡ്മിഷനെടുത്തു.