കാലടി: നീലീശ്വരം വിന്നേഴ്‌സ് കോളേജിന്റെ 39ാം മത് അദ്ധ്യയന വർഷത്തിലെ ക്ലാസുകൾക്ക് തുടക്കമായി. നീലീശ്വരം സഹകരണ ബാങ്ക് കെട്ടിടത്തിലെ നവീകരിച്ച റൂമിലാണ് ക്ലാസുകൾക്ക് തുടക്കമായത്. കോളേജ് പ്രിൻസിപ്പൽ വി.കെ. ഷാജി അദ്ധ്യക്ഷനായ യോഗം പഞ്ചായത്ത് പ്രസിഡന്റ് വിത്സൻ കോയിക്കര ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ. പോൾ, സെബി കിടങ്ങേൻ, ഷിബു പറമ്പത്ത്, വിജി റെജി, എൻ.ഡി. ചന്ദ്രബോസ്, എ.വി. ബെന്നി, മാനേജർ കെ.എൻ. സാജു, പി.ജെ. ജിന്റോ എന്നിവർ സംസാരിച്ചു.