ldf
മൂവാറ്റുപുഴ മണ്ഡലത്തിലെ മുളവൂർ പൊന്നിരിക്കപറമ്പിൽജോയ്സ് ജോർജിന് നൽകിയ സ്വീകരണം

മൂവാറ്റുപുഴ : ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയിസ് ജോർജിന്റെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രൗഢ ഗംഭീര സ്വീകരണം. സ്ഥാനാർത്ഥിയെ കാത്ത് വഴിയോരങ്ങളിൽ പഴവർഗങ്ങളും പച്ചക്കറികളുമായി ആളുകൾ കാത്തു നിന്നു. തൃക്കാരിയൂർ തടത്തിക്കവലയിൽ രാവിലെ ഏഴിന് ആരംഭിച്ച പര്യടനം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പിണ്ടിമന കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളിലെ 16 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മാതിരപ്പിള്ളി പള്ളിപ്പടിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രചരണ പരിപാടി സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ എസ് .സതീഷ് ,ആർ. അനിൽ കുമാർ ആന്റണി ജോൺ എം.എൽ.എ, കെ.എ. ജോയി,പി .കെ. രാജേഷ്, എ.എ .അൻഷാദ്, പി.ടി. ബെന്നി, അഡ്വ. പോൾ മുണ്ടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മൂവാറ്റുപുഴ മണ്ഡലത്തിലെ മുളവൂർ പൊന്നിരിക്കപറമ്പിൽനിന്ന് പര്യടനം ആരംഭിച്ച് പെരുറ്റത്ത് സമാപിച്ചു. ആവോലി പഞ്ചായത്തിലെ സ്വീകരണത്തിനുശേഷം മൂവാറ്റുപുഴ നഗരസഭ അതിർത്തിയിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി കുര്യൻമലയിൽ സമാപിച്ചു.