book-release
ഡോ. കെ.എൻ. ജെയിംസ് സമാഹരിച്ച കീർത്തനങ്ങളുടെ പുസ്തകം 'സിന്ധുഭൈരവി' കർണ്ണാടക സംഗീതജ്ഞ ഡോ.മാലിനി ഹരിഹരൻ പ്രകാശനം ചെയ്യുന്നു. പി.ആർ നായർ, ഡോ.കെ.എൻ. ജെയിംസ് , ഷാജി ജോർജ് പ്രണത എന്നിവർ സമീപം

കൊച്ചി: സംഗീതഭൂഷണം എം.ആർ. ശിവരാമൻ നായർ മെമ്മോറിയൽ സൊസൈറ്റി 39ാം വാർഷികം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആഘോഷിച്ചു.

മൃദംഗ വിദ്വാൻ എൻ.ജി. ശർമ്മയുടെ ശിഷ്യർ, ബാലകൃഷ്ണ കമ്മത്തിന്റെ നേതൃത്വത്തിൽ മൃദംഗ ലയവിന്യാസം അവതരിപ്പിച്ചു. അനുസ്മരണയോഗം കാലടി സംസ്‌കൃത സർവകലാശാല സംഗീതവിഭാഗം മുൻ മേധാവി പ്രൊഫ. ഡോ. മാലിനി ഹരിഹരൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ.കെ.എൻ. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. 300 കീർത്തനങ്ങളുടെ സമാഹാരം 'സിന്ധുഭൈരവി' പുസ്തകത്തിന്റെ പ്രകാശനം സംഗീതജ്ഞ ഡോ. മാലിനി ഹരിഹരൻ നിർവഹിച്ചു. ഇടപ്പള്ളി സംഗീതസഭ സെക്രട്ടറി പി. ആർ. നായർ, ഷാജി ജോർജ് പ്രണത, സതീഷ് വർമ്മ, തെന്നൽ, കെ.എസ്. അജിത് കുമാർ എന്നിവർ സംസാരി​ച്ചു.എം.കെ. ശങ്കരൻ നമ്പൂതിരിയുടെ സംഗീത കച്ചേരിയും നടന്നു.