മുവാറ്റുപുഴ: ഇടുക്കി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് എൽ.ഡി.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് വിത്ത് ജോയ്സ് ഡിജെ റോഡ് ഷോ നടക്കും. വൈകിട്ട് 6ന് മൂവാറ്റുപുഴ 130 ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി വൺവേ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മഹിള സംഘം സംസ്ഥാന സെക്രട്ടറി മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾ ഉദ്ഘാടനം ചെയ്യും.