കൂത്താട്ടുകുളം: യു.ഡി.എഫ് കോട്ടയം ലോക്‌സഭ സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം 157, 162 ബൂത്തുകളുടെ കുടുംബ സംഗമം കടുത്തുരുത്തി എം.എൽ.എ
മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സാബു കുരിയാക്കോസ് അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ്, വിൽസൺ കെ.ജോൺ, മണ്ഡലം പ്രസിഡന്റ് റെജി ജോൺ, പ്രിൻസ് പോൾ ജോൺ, സിബി കൊട്ടാരം, പി.സി. ഭാസ്കരൻ, മാർക്കോസ് ഉലഹന്നാൻ, ജിജോ ടി ബേബി, ടി.എ സ്. സാറ, ബേബി കീരാംതടം തുടങ്ങിയവർ പ്രസംഗിച്ചു