തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ എൻ.ഡി.എയുടെ നേതൃത്വത്തിൽ അസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ നയിച്ച റോഡ് ഷോയിൽ 100 കണക്കിനാളുകൾ പങ്കെടുത്തു. തുടർന്ന് ലായം കൂത്തമ്പലത്തിൽ നടന്ന പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇലക്ഷൻ പ്രചരണത്തിൽ മണിപ്പൂർ വിഷയം അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും അസാമിലും മറ്റും നടന്ന തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളാണ് ചർച്ചയായതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ വി. അജിത് കുമാർ അദ്ധ്യക്ഷനായി. എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ്. ഷൈജു, നാരായണൻ നമ്പൂതിരി, ടി.കെ. സിന്ധുമോൾ, എസ്. സജി, അഡ്വ. കെ.വി. സാബു, വി.കെ. സുദേവൻ, കെ.എസ്. ഉദയകുമാർ, പി.എൽ. ബാബു, ശ്രീകുമാർ തട്ടാരത്ത്, പി.കെ. പീതാംബരൻ, മധുസൂദനൻ, ശ്രീക്കുട്ടൻ തുണ്ടത്തിൽ, രമാദേവി തോട്ടുങ്കൽ എന്നിവർ പങ്കെടുത്തു