
കൊച്ചി: പൊതുതിരഞ്ഞെടുപ്പിൽ വോട്ടിംഗിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർല ഹോളിഡേയ്‌സ് കൊച്ചി പാർക്കിൽ വോട്ടിംഗ് മാർക്ക് കാണിക്കുന്ന സന്ദർശകർക്ക് ഏപ്രിൽ 26 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഈ ഓഫർ ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. ഓഫർ ലഭ്യമാക്കാൻ മഷി പുരട്ടിയ വിരൽ പാർക്ക് പ്രവേശന കവാടത്തിൽ പരിശോധിച്ച് ഉറപ്പിക്കും.
വ്യക്തികളെ വോട്ടുചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചെറിയ ചുവടുവെപ്പാണിതെന്ന് വണ്ടർല ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടർ അരുൺ ചിറ്റിലപ്പിള്ളി പറഞ്ഞു.