adarsh
ആദർശ്

വൈപ്പിൻ: വളപ്പ് ഭാഗത്തുവച്ച് യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിലായി. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ജലശേരിവീട്ടിൽ ആദർശ് (കുഞ്ഞ് 25), എടവനക്കാട് മായാബസാർ പ്ലാക്കൽവീട്ടിൽ അശ്വിൻ (20), കസാലിപ്പറമ്പിൽ നിസാർ (23), അയ്യമ്പിള്ളി വടക്കേടത്ത് അനന്തു (19) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തത്.

aswin
അശ്വിൻ

18 ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം.

കടയിൽ നിൽക്കുകയായിരുന്ന യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ആയുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു. ഒളിവിൽപോയ പ്രതികളെ മുനമ്പം ഡിവൈ. എസ്.പി എൻ.എസ്. സലീഷിന്റെ മേൽനോട്ടത്തിലാണ് പിടികൂടിയത്. ആദർശിനെ നേരത്തെ കാപ്പ ചുമത്തി നാട് കടത്തിയിട്ടുണ്ട്.

nisar
നിസാർ

അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ അഖിൽ വിജയകുമാർ, കെ.കെ. ദേവരാജ്, എം.ടി. ലാലൻ, എം.എ. ബിജു, എ.എസ്.ഐമാരായ സി.എ. ഷാഹിർ, ടി.കെ. ഗിരിജാവല്ലഭൻ, സീനിയർ സി.പി.ഒ മാരായ എം.പി. സുബി, ടി.ബി. ഷിബിൻ, കെ.ജി. പ്രീജൻ, സി.ടി. സുനിൽകുമാർ, വി.എസ്. സ്വരാഭ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.