
കൊച്ചി: ജില്ലയിലെ കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററുകളുടെ നേതൃത്വത്തിൽ ജി.ആർ.സി ഫലവൃക്ഷ ക്യാമ്പയിൻ ആരംഭിച്ചു. വരും കാലത്തേക്കുള്ള മുൻകരുതലും മാതൃകയുമായാണ് ക്യാമ്പയിൻ നടത്തുന്നത്. കുടുംബശ്രീ സി.ഡി.എസ് ഭരണ സമിതികളും കമ്മ്യൂണിറ്റി കൗൺസിലർമാരും ജെൻഡർ റിസോഴ്സ് സെന്ററുകൾ കേന്ദ്രീകരിച്ച് 102 ഫലവൃക്ഷങ്ങൾ നടും. ഫലവൃക്ഷങ്ങളെ വേലി കെട്ടി സംരക്ഷിക്കുകയും അതിൽ സ്നേഹിത, ജി.ആർ.സിയുടെ വിശദാംശങ്ങളും ഫോൺ നമ്പറും പ്രദർശിപ്പിക്കും.
1833 വാർഡ് തലങ്ങളിൽ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിലും 27000 അയൽക്കൂട്ട തലങ്ങളിൽ ജെൻഡർ പോയിന്റ് പേഴ്സൺമാരുടെ നേതൃത്വത്തിലും പ്രാദേശികമായി ഫലവൃക്ഷങ്ങൾ നട്ട് പരിപാലിക്കുന്നതിനും പദ്ധതിയുണ്ട്.