ആലുവ: എടത്തല ശ്രീകുഞ്ചാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് മൂന്ന് ഗജവീരന്മാരുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ആയിരങ്ങൾ പങ്കെടുത്ത പകൽപ്പൂരം ആകർഷകമായി. മഹാപ്രസാദഊട്ടിനും വിവിധ ജാതി മതവിഭാഗങ്ങളിൽപ്പെട്ട ആയിരങ്ങളാണ് പങ്കെടുത്തത്.
സർപ്പംപാട്ട്, പത്താമുദയ വിശേഷാൽ സർപ്പപൂജ, ശീവേലി (പാണ്ടിമേളം), നടപ്പുരമേളവും സോപാന സംഗീതാർച്ചനയോടെ വിശേഷാൽ ദീപാരാധനയും താലപ്പൊലിയും നടന്നു. ക്ഷേത്രം തന്ത്രി ഇടപ്പള്ളി മന ദേവനാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി ദാമോദരൻ നമ്പൂതിരിപ്പാട് എന്നിവർ പൂജാചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.എൻ. ദേവാനന്ദൻ, സെക്രട്ടറി വി.കെ. രവീന്ദ്രൻ, എം.കെ. സുരേന്ദ്രൻ, കെ.ബി. രാമചന്ദ്രൻ, സോമൻ മോനപ്പിള്ളി, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് സുകു സോമരാജ്, സെക്രട്ടറി ടി.ബി. രാമപ്പൻ, ട്രഷറർ എ.ജി. അനിൽകുമാർ, ദീപക് കെ. ദാസ്, ജെ. വേണുഗോപാൽ, എം.കെ. സുരേന്ദ്രൻ, എം.കെ. ഷാജി, സുനിൽകുമാർ എന്നിവർ മഹോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി. 14നാണ് പത്താമുദയ മഹോത്സവം ആരംഭിച്ചത്.