
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ വിജയത്തിനായി പ്രധാന ഘടക കക്ഷിയായ കേരളത്തിലെ ഇടതു ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഐ.എൻ.എൽ (സുലൈമാൻ സേട്ട്) സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫാസിസ്റ്റുകളുടെ മുഖ്യശത്രുക്കൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ്. അതുകൊണ്ട് ഫാസിസ്റ്റുകളുമായി സന്ധിയാവാൻ കമ്മ്യൂണിസ്റ്റുകൾക്ക് ആകില്ല. കഴിഞ്ഞ പാർലമെന്റിൽ ഇടതുപക്ഷ അംഗങ്ങൾ കുറവായിരുന്നിട്ടും മതന്യൂനപക്ഷങ്ങൾക്ക് എതിരെ വന്ന ഓരോ വിഷയത്തിലും ശക്തമായ നിലപാട് സ്വീകരിച്ചു.
വാർത്താസമ്മേളനത്തിൽ പാർട്ടി പ്രസിഡന്റ് അഡ്വ. എ.ഇ. അബ്ദുൾ കലാം, ജനറൽ സെക്രട്ടറി എം. ഷംസുദ്ദീൻ ആലപ്പുഴ, സി.എം. സലിം എന്നിവർ പങ്കെടുത്തു.