
അങ്കമാലി : ഫിസാറ്റ് എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികളായ റിതിൻ വർഗീസ്, റീമ വർഗീസ് എന്നിവർക്കാണ് അമേരിക്കയിൽ നിന്നുള്ള അംഗീകാരം തേടി എത്തിയത്. സാങ്കേതിക രംഗത്തെ മികവിന് അമേരിക്കൻ സൊസൈറ്റി ഒഫ് മെക്കാനിക്കൽ എൻജിനിയേഴ്സ് ഏർപ്പെടുത്തിയ ചാൾസ് ടി മെയിൻ സിൽവർ മെഡലും ക്യാഷ് അവാർഡുമാണ് റിതിൻ വർഗീസ് നേടിയത് . അടുത്ത മാസം നടക്കുന്ന ചടങ്ങിൽ ന്യൂയോർക്കിലെ പാർക്ക് അവന്യൂവിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ വിജയികളുള്ള മെഡലുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും. റിതിനും റീമയും സഹോദരങ്ങളാണ്.