nda

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.‌ഡി.എ സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുമെന്ന് ജനതാദൾ (യുണൈറ്റഡ്) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കേരളത്തിനു വേണ്ട വികസന പദ്ധതികൾ കേന്ദ്രസർക്കാരിൽ നിന്ന് നേടിയെടുക്കാൻ ബി.ജെ.പിയെ പിന്തുണയ്ക്കുന്നത് ഗുണം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് സുധീർ ജി. കൊല്ലറ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്ര ഭരണത്തിൽ കയറാൻ പോകുന്നത് നരേന്ദ്രമോദിയുടെ സർക്കാരാണെനന്നത് എല്ലാവ‌ർക്കും അറിയാവുന്ന വസ്തുതയാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പി.ടി. ദിലീപ് കുമാർ, ജഗൻ ബോസ്, നസീർ കൈപ്പമംഗലം, ജോസി ചാലാറ എന്നിവരും പങ്കെടുത്തു.