പെരുമ്പളം: കാക്കനാട്ടുവെളി ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ ഒമ്പതാം വാർഷികാഘോഷം 30 ന് നടത്തും. രാവിലെ 8 ന് ഗുരുപൂജ, 10 ന് ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂൾ മുൻ അദ്ധ്യാപിക സുലേഖ 'ഗുരുദർശനം നിത്യജീവിതത്തിൽ' എന്ന വിഷയത്തെ ആസ്പദമാക്കി ഗുരുപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12 ന് ഗുരുപൂജ, 1 ന് അന്നദാനം, 4 ന് കുട്ടികളുടെ കലാപരിപാടികൾ, 5 ന് അന്നഷിബു നടത്തുന്ന ഗുരു പ്രഭാഷണം, 6 ന് വനിതാ കൂട്ടായ്മയുടെ ഗുരുദേവനാമ സങ്കീർത്തനം, 6.30 ന് ഗുരുപൂജ, 7 ന് കലാസന്ധ്യ, കരോക്കെ ഗാനമേള, സെമി ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, കോൽക്കളി, മോഡേൺ കൈകൊട്ടിക്കളി എന്നിവ നടക്കും.