
തൃപ്പൂണിത്തുറ: ഗ്രീൻ നഗർ റെസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബ സംഗമവും നഗരസഭാദ്ധ്യക്ഷ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. 80 വയസ് കഴിഞ്ഞ കുടുംബാംഗങ്ങളേയും ഇന്റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ് പരീക്ഷയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡൽ ജേതാവുമായ ഹരിപ്രിയയെയും ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി.എസ്. മോഹൻ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ഇ.ടി. സുബ്രഹ്മണ്യൻ, ബിനുരാജ് കലാപീഠം, ട്രൂറ ചെയർമാൻ വി.പി. പ്രസാദ്, മേഖലാ ഭാരവാഹികളായ എം. സന്തോഷ് കുമാർ, ജാൻസി ജോസ്, രക്ഷാധികാരി ഡോ.ഇ.ആർ. ബാലകൃഷ്ണൻ, സെക്രട്ടറി എൻ.കെ. ഗോപി, കെ.വി. പ്രമോദ്, സിന്ധു എന്നിവർ സംസാരിച്ചു.