mohanavarma

കൊച്ചി: എഴുതാനുള്ള കഴിവ് ഓരോ വ്യക്തിയിലും ഉണ്ടെന്നും അത് തിരിച്ചറിഞ്ഞ് സ്വയം പോഷിപ്പിക്കുകയാണ് വേണ്ടതെന്നും പ്രശസ്ത സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ലോക പുസ്തക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലസാഹിത്യ രചനാമത്സര വിജയികൾക്ക് ഡോ.എം.സി.ദിലീപ് കുമാർ പുരസ്‌കാരം സമർപ്പിച്ചു. ഡോ. ഇമൽഡാ ജോസഫ്, ശ്രീദേവി അമ്പലപുരം, മുക്താ വാര്യർ, ഡോക്ടർ പ്രേംജ കുന്നത്ത് എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. പി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ. പ്രഫുല്ല ചന്ദ്രൻ, ഇ. എം. ഹരിദാസ്, പി.കെ. ജയൻ, ജോസ് ക്രിസ്റ്റഫർ എന്നിവർ പ്രസംഗിച്ചു. വായനാ മധുര പുസ്തകങ്ങളെ കുറിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയ ടി.ബി. ശ്രീലക്ഷ്മി, എസ്. ഫാത്തിമ റിയാന എന്നിവർക്ക് സമ്മാനങ്ങൾ നൽകി. ചടങ്ങിൽ സങ്കല്പമാലിക, ആത്മോപദേശ ശതകം വ്യാഖ്യാനം എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.