bindhumol
അമ്പാട്ടുകാവ് സഹൃദയ സംഗീത കാരുണ്യ വേദി 17ാം വാർഷികാഘോഷം കോട്ടയം ഡെപ്യൂട്ടി കളക്ടർ കെ. ഉഷാബിന്ദുമോൾ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അമ്പാട്ടുകാവ് സഹൃദയ സംഗീത കാരുണ്യ വേദി 17ാം വാർഷികാഘോഷം കോട്ടയം ഡെപ്യൂട്ടി കളക്ടർ കെ. ഉഷാബിന്ദുമോൾ ഉദ്ഘാടനം ചെയ്തു. സഹൃദയ പ്രസിഡന്റ് വിശ്വനാഥ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണന് സഹൃദയ പുരസ്‌കാരം നൽകി ആദരി​ച്ചു.

കലാസന്ധ്യ സിനിമാ താരം അനിഘ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അശോക് കുമാർ, ഭാസി, നളിനാക്ഷൻ, ശരിധരൻ എസ്. മേനോൻ, ജോർജ്ജ് വി. ജയിംസ്, ഇസ്മയിൽ ഖാൻ എന്നിവർ സംസാരിച്ചു. ചികിത്സ സഹായ വിതരണവും വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണവും വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടന്നു.