
കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ്
പരിശോധന നടത്തി. ചെലവ് നിരീക്ഷകൻ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസ് മീറ്റിംഗ് ഹാളിൽ നടന്ന പരിശോധനയിൽ സ്ഥാനാർത്ഥികളുടെ ഏജന്റുമാരും പ്രതിനിധികളും പങ്കെടുത്തു.
മൂന്ന് ഘട്ടമായാണ് പരിശോധന നടത്തിയത്. ആദ്യഘട്ടം 12നും രണ്ടാംഘട്ടം 18നുമായിരുന്നു. സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത് മുതൽ ഏപ്രിൽ 20 വരെയുള്ള കണക്കുകളാണ് മൂന്നാം ഘട്ടത്തിൽ പരിശോധിച്ചത്. ചെലവിൽ ചെറിയ വ്യത്യാസങ്ങൾ കണ്ടെത്തിയ അഞ്ച് സ്ഥാനാർത്ഥികൾക്ക് കണക്ക് കൃത്യമാക്കാൻ റിട്ടേണിംഗ് ഓഫീസർ നോട്ടീസ് നൽകി.
ചെലവ് നിരീക്ഷക വിഭാഗം നോഡൽ ഓഫീസർ വി.എൻ. ഗായത്രി, അസിസ്റ്റന്റ് നോഡൽ ഓഫീസർ ആർ. വിനീത് എന്നിവരടങ്ങിയ സംഘം മുഖ്യ നിരീക്ഷകനൊപ്പം പരിശോധനയിൽ പങ്കെടുത്തു.
ചാലക്കുടിയിലെ ചെലവ്
രജിസ്റ്റർ പരിശോധന ഇന്ന്
കൊച്ചി: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അവസാന ഘട്ട ചെലവ് രജിസ്റ്റർ പരിശോധന ചെലവ് നിരീക്ഷകൻ അരവിന്ദ് കുമാർ സിംഗിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് കാക്കനാട് കളക്ടറേറ്റ് ട്രെയിനിംഗ് ഹാളിൽ നടക്കും.
സ്ഥാനാർത്ഥികൾ ചുമതലപ്പെടുത്തിയ ഏജന്റുമാരാണ് ചെലവ് രജിസ്റ്ററും മറ്റ് രേഖകളുമായി പങ്കെടുക്കേണ്ടത്.