തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷനിൽ നിന്ന് ചെറിയ ദൂരത്തേയ്ക്ക് ഓട്ടോറിക്ഷ ഡ്രൈവർമാർ ഓട്ടം പോകാൻ തയ്യാറാകുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നതായി ട്രൂറ ആരോപിച്ചു. മെട്രോ കൂടി യാഥാർത്ഥ്യമായതോടെ ഈ പ്രദേശത്ത് പ്രീ-പെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടർ തുറക്കണം. ഇതു സംബന്ധിച്ച് ട്രാഫിക് പൊലീസിനും റെയിൽവെ സ്റ്റേഷൻ മാസ്റ്റർക്കും പരാതി നൽകിയിട്ടുണ്ട്. ക്യൂ സംവിധാനം ഏർപ്പെടുത്തി യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും ചെയർമാൻ വി.പി. പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും ആവശ്യപ്പെട്ടു.