
കൊച്ചി: കത്തുന്ന വെയിലിലും കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ പൗർണമി പൊങ്കാലയിൽ വൻ ഭക്തജനത്തിരക്ക്. ക്ഷേത്രം മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും ഭാര്യ ലയയും തലപൊങ്കാല അടുപ്പിലേക്ക് ദിവ്യജ്യോതി പകർന്നതോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് മറ്റു പൊങ്കാല അടുപ്പുകളിലേക്കും ദീപം പകർന്നു. എറണാകുളത്തെ ഏറ്റവും വലിയ പൊങ്കാല അർപ്പണ ചടങ്ങാണ് പൗർണമി പൊങ്കാല. ക്ഷേത്രക്ഷേമ സമിതി സെക്രട്ടറി വിനോദ് കാരോള്ളിൽ, പ്രസിഡന്റ് ടി. പങ്കജാക്ഷൻ മറ്റ് ഭാരവാഹികൾ എന്നിവർക്കൊപ്പം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ പൊങ്കാല അടുപ്പുകളിൽ തീർത്ഥം തളിച്ചശേഷം പൊങ്കാലസമർപ്പ
ണവും തുടർന്ന് ഭക്തർക്ക് പ്രസാദ ഊട്ടും നടന്നു.