കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പി.എം.എൽ.എ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്ന് ആം ആദ്മി പാർട്ടി​ ആവശ്യപ്പെട്ടു. കേസിൽ സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അനധികൃതമായ 3.5 കോടി രൂപ കൊണ്ടുവരാൻ കേസിലെ രണ്ടാം സാക്ഷിയായ ധർമ്മരാജനെ ഏല്പിച്ചത് സുരേന്ദ്രനാണെന്ന് കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലുണ്ടെന്ന് ആം ആദ്മി പാർട്ടി​ സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു പറഞ്ഞു. സംസ്ഥാന സെക്രട്ടറി നവീൻജി നാദാമണി, ഡോ. സെലിൻ ഫിലിപ്പ്, എ. അരുൺ, അക്കീർ അലി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.