
മരട്: നവാഗത സംവിധായകൻ മുജീബ്. ടി. മുഹമ്മദ്, നിർമ്മാതാവ് ഹബീബ് അബൂബക്കർ എന്നിവരെ മാങ്കായിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ നക്ഷത്രക്കൂട്ടം അനുമോദിച്ചു. സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നക്ഷത്രക്കൂട്ടം പ്രസിഡന്റ് അനിൽ വീനസ് അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉപഹാര സമർപ്പണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷ ബേബി പോൾ, കൗൺസിലർ സിബി സേവ്യർ, മുൻ ദേശീയ ഫുട്ബാൾ താരം സി.വി. സീന, ഫാ. ഷൈജു തോപ്പിൽ, അഡ്വ.ടി.കെ. ദേവരാജൻ, കെ.കെ. മേഘനാഥൻ, കെ.എ. ദേവസി, കെ.ജി. ഇന്ദുകലാധരൻ, ബ്രിഗേഡിയർ എൻ.വി. നായർ, കെ.വി. തമ്പി, പി.ഡി. ശരത് ചന്ദ്രൻ, പോൾ ആന്റണി, ഇ.കെ. കദീഷ്, ആന്റണി സേവ്യർ എന്നിവർ പ്രസംഗിച്ചു.