കരുമാല്ലൂർ: കോട്ടപ്പുറം ശ്രീകൃഷ്ണപുരം സന്താനഗോപാലമൂർത്തീ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ക്ഷേത്രംതന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. മഹോത്സവദിനങ്ങളിൽ നാരായണീയ പാരായണം, പഞ്ചഗവ്യം, അഭിഷേകം, ശ്രീവേലി, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. 29ന് രാവിലെ 10ന് വലിയപാണി, ഉത്സവബലി ദർശനം, പറനിറയ്ക്കൽ, 30ന് രാത്രി 8ന് പള്ളിവേട്ട, വലിയ കാണിക്ക സമർപ്പണം. മെയ് ഒന്നിന് വൈകിട്ട് 6ന് മാമ്പ്രകടവിൽ നടക്കുന്ന ആറാട്ടോടെ മഹോത്സവത്തിന് കൊടിയിറങ്ങും.