sndp
പഴങ്ങനാട് ശാഖയിലെ 23ാമത് ഗുരുദേവ പ്രതിഷ്ഠ വാർഷികവും കുടുംബ സംഗമവും ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം: എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖയിലെ 23ാമത് ഗുരുദേവ പ്രതിഷ്ഠ വാർഷികവും കുടുംബ സംഗമവും ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.കെ. ബിജു അദ്ധ്യക്ഷനായി. കാഞ്ഞിരമറ്റം നിത്യനികേതന ആശ്രമത്തിലെ സ്വാമിനി നിത്യചിൻമയി മുഖ്യ പ്രഭാഷണം നടത്തി. ലോക മലയാളി കൗൺസിൽ ഇന്ത്യൻ യൂണിയൻ ചെയർമാൻ താമരച്ചാൽ പുളിക്കൽ പി.എൻ. രവി, കർണ്ണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ബി.എച്ച്.എം.എസിൽ മൂന്നാം റാങ്കുകാരിയായ ഡോ. അശ്വതി ദിനേശ് എന്നിവരെ ആദരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി. സനകൻ, ശാഖ സെക്രട്ടറി ശശിധരൻ മേടയ്ക്കൽ, വൈസ് പ്രസിഡന്റ് ജി. അനിദാസ്, മുൻ പ്രസിഡന്റ് എൻ.എൻ. ബാലകൃഷ്ണൻ, എൻ.ടി. തമ്പി, എസ്. രവീന്ദ്രൻ, ഷൈലജ വിജയൻ, അഞ്ജു പ്രദീപ്, വിഷ്ണു പ്രിയൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബ യൂണിറ്റുകളുടെ വിവിധ കലാപരിപാടികളും മെഗാ തിരുവാതിരയും നടന്നു.