excise
പെരുമ്പാവൂർ ടൗൺ കണ്ടന്താ ഭാഗങ്ങളിൽ ഇന്നലെ എക്സൈസ് നടത്തിയ പരിശോധനയിൽ കണ്ടു ത്ത നിരോധിത ' പുകയില ഉല്പന്നങ്ങൾ

പെരുമ്പാവൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പെരുമ്പാവൂർ ടൗൺ, കണ്ടന്തറ ഭായ് കോളനി എന്നീ പ്രദേശങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ 50 കി.ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

.23 ഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ഒരു ഒറീസ്സ സ്വദേശിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.. ബീവറേജ് പരിസരത്ത് പരസ്യമായി മദ്യപിക്കുന്നതിനെതിരെയും അതിഥി തൊഴിലാളികൾക്കിടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനെതിരെയും നിരീക്ഷണം ശക്തമാക്കാനും നിയമനടപടികൾ സ്വീകരിക്കുമെന്നും തുടർന്നും സംയുക്ത പരിശോധനകൾ നടത്തുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ റ്റി സാജു, ചാൾസ് ക്ലാർവിൻ, സലിം യൂസഫ് പ്രിവന്റീവ് ഓഫീസർമാരായ സി.ബി രഞ്ജു, ഷിബു പി.ബി, സി പി ജിനീഷ് കുമാർ, എം എ ആസൈനാർ, ജിമ്മി വി എൽ, സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ് കെ എ, വസന്തകുമാർ പി എസ്,ജ്യോതിഷ് യു കെ,ഫെബിൻ എൽദോസ്,ബൈജു എം, സുഗത ബീബി, ബിപിൻദാസ് വി ബി, എം ആർ രാജേഷ്, അമൽ മോഹനൻ, അരുൺ ലാൽ, ജിതിൻ ഗോപി എ. ബി സുരേഷ്, സക്കീർ, ബദർ എന്നിവരും പരിശോധനയിൽപങ്കെടുത്തു.