പെരുമ്പാവൂർ:ചാലക്കുടി ലോക്‌സഭാ മണ്ഡലം ട്വന്റി20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ പെരുമ്പാവൂർ നിയോജക മണ്ഡലം കൺവെൻഷൻ പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. സുഭാഷ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷൻ മെമ്പർ പി എം നാസറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ . ജില്ലാ കോ ഓർഡിനേറ്റർ സന്തോഷ് വർഗീസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബെന്നി ജോസഫ് ജനപക്ഷം, പെരുമ്പാവൂർ നിയോജക മണ്ഡലം കോർഡിനേറ്റർമാരായ എം വി വിജയകുമാർ, സിബി വർഗീസ് എന്നിവർ സംസാരിച്ചു.