പെരുമ്പാവൂർ : ലോക പുസ്തക ദിനത്തിൻറെ ഭാഗമായി കോടനാട് ബസേലിയോസ് പബ്ലിക് സ്കൂൾ 25 വീടുകളിലായി നടപ്പാക്കുന്ന ഹോം ലൈബ്രറികൾ പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വായനാപൂർണ്ണിമ കോ-ഓർ ഡിനേറ്റർ ഇ. വി. നാരായണൻ നിർവഹിച്ചു. ഹോം ലൈബ്രറികൾക്ക് പുസ്തകവും ലൈബ്രറി പ്രവർത്തനത്തിന് ആവശ്യമായ അനുബന്ധ സാമഗ്രികളും സ്കൂളിൻറെ വകയായി വിതരണം ചെയ്യും. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പദ്ധതി നടപ്പാക്കുന്ന വീടുകളിൽ ഭവന സന്ദർശനം നടത്തുകയും പുരോഗതി വിലയിരുത്തുകയും ചെയ്യും. കൂവപ്പടി പഞ്ചായത്തിന്റെ എട്ടാം വാർഡിലെ കോടനാട് ബസേലിയോസ് പബ്ളിക് സ്‌കൂളിലാണ് പദ്ധതി നടപ്പിലാക്കുക. യോഗത്തിൽ സ്കൂൾ മാനേജർ തോമസ് പോൾ റമ്പാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മിനി നായർ, പി. വിനോദ്, ഉണ്ണികൃഷ്ണൻ മേനോൻ, പി. എസ്. രമണി , എം. എച്ച് .സൂര്യ , പി .പ്രസന്ന കുമാരി , സിജി ജേക്കബ് എന്നിവർ സംസാരിച്ചു..