jetting-machine

കൊച്ചി: മൂന്ന് മാസത്തിനുള്ളിൽ കൊച്ചിയെ മിനുക്കാൻ സ്മാർട്ട് മെഷീനെത്തിക്കാൻ കൊച്ചി കോർപ്പറേഷൻ. അപ്പോഴേക്കും മഴക്കാലം തുടങ്ങുമെങ്കിലും ഈ സമയത്തും ഇവ ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിലാണ് കോർപ്പറേഷൻ.

സി.എസ്.എം.എൽ പദ്ധതിയിലൂടെയാണ് മെഷീൻ വാങ്ങുന്നത്.

കേരളം മുഴുവൻ ഹിറ്റായ സക്ഷൻ കം ജെറ്റിംഗ് മെഷീനാണ് ഏറ്റവും പ്രധാനം. മുമ്പ് വാങ്ങിയത് വലിയ ഓടകളിൽ ഉപയോഗിക്കാവുന്നതാണെങ്കിൽ പുതിയത് ചെറിയ കാനകൾക്കാണ്. 6.85 കോടി രൂപയാണ് വില.

സ്ലാബ് തുറക്കാതെ ചെളി വലിച്ചെടുക്കാം. കഴിഞ്ഞ വർഷത്തെ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങളിൽ ഏറെ സഹായകരമായിരുന്നു. റിപ്പയറിംഗ് വന്നാൽ കമ്പനി നടത്തും. നിലവിലുള്ള മെഷീൻ അറ്റകുറ്റപ്പണികൾക്കായി മാറ്റിയിരിക്കുകയാണ്. ഇത് ഉടൻ എത്തും.

ആംഫിബിയർ വീഡ് ഹാ‌ർവെസ്റ്റർ

കനാലുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യവും പായലും എളുപ്പത്തിൽ മാറ്റാൻ കഴിയുന്ന മെഷീനാണ് ആംഫി ബിയ‌ർ വീഡ് ഹാർവെസ്റ്റർ. 13.92 കോടി രൂപയാണ് വില. അഞ്ചുവർഷത്തെ മെയിന്റനൻസ് ഉൾപ്പടെയാണ് ഇത്. തോടുകളിൽ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നത്തിന് മെഷീനിന്റെ വരവോടെ പരിഹാരം കാണാൻ സാധിച്ചേക്കും.

സിൽറ്റ് പുഷർകനാലുകളിലെയും തോടുകളിലെയും ചെളി കോരിമാറ്റുന്നതിനുള്ളതാണ് സിൽറ്റ് പുഷ‌ർ. രണ്ട് മീറ്റർ വരെ ആഴത്തിലുള്ള ചെളി ഇതിലൂടെ കോരി മാറ്റാം. മെഷീനിന്റെ ചിറക് പോലുള്ള ഭാഗം ഉപയോഗിച്ച് ചെളി കോരിയെടുത്ത് പുഴയുടെ തീരത്ത് എത്തിക്കും. 13.29 കോടി രൂപയാണ് വില. മെഷീൻ ആദ്യം വാങ്ങിയത് നെടുമ്പാശേരി വിമാനത്താവള കമ്പനിയാണ്. ഒരുവർഷം മുമ്പ് മെഷീൻ വാടകയ്ക്ക് എടുത്ത് പേരണ്ടൂർ കനാലിൽ ഉപയോഗിച്ചിരുന്നു.