പെരുമ്പാവൂർ:നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ കുറുപ്പംപടിയിൽ സർവ്വ മത സമ്മേളന ശതാബ്ദി, ഗുരു നിത്യ ചൈതന്യയതി ജന്മ ശതാബ്ദി വിജ്ഞാന ഗൃഹസദസ്സ് സംഘടിപ്പിച്ചു. നാളോത്തുകുടി വിപിന്റെ വസതിയിൽ നടന്ന ഗൃഹസദസ്സിൽ നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ, കാഞ്ഞിരമറ്റം നിത്യനികേതനം ആശ്രമം അദ്ധ്യക്ഷൻ സ്വാമി മുക്താനന്ദ യതി, തോട്ടുവ മംഗലഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി, സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം എസ് സുരേഷ്, ജില്ല കാര്യദർശി സി എസ് പ്രതീഷ്, സഹകാരികളായ ഷാജി പഴയിടത്ത്, വിനോദ് അനന്തൻ എന്നിവർ സംസാരിച്ചു