തൃപ്പൂണിത്തുറ: നന്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ പര്യടനം നടത്തുന്ന സാംസ്കാരിക കലാജാഥയ്ക്ക് തൃപ്പൂണിത്തുറയിൽ സ്വീകരണം നൽകി. വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഭൂതക്കണ്ണാടിയെന്ന നാടകം അവതരിപ്പിച്ചു.

ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എ. അനീഷ്, ജില്ലാ പ്രസിഡന്റ് എം.എ. അനൂപ്, സെക്രട്ടറി ഹുസൈൻ പതുവന, ട്രഷറർ കെ.കെ. ശ്രീജേഷ്, കെ.പി. പോൾ, ടി.എസ് സതീഷ്കുമാർ, ആർ.വി. സതീഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.