മൂവാറ്റുപുഴ: വാളകത്ത് ആൾക്കൂട്ടമർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട അരുണാചൽപ്രദേശ് സ്വദേശി അശോക്ദാസിന്റെ മൃതദേഹം സംസ്കരിച്ചു. കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം പൊതുശ്മശാനത്തിൽ മൂവാറ്റുപുഴ പൊലീസിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംസ്കാരം.

മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തില്ലെന്ന് രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ അനുമതിവാങ്ങി പൊലീസ് മൃതദേഹം സംസ്കരിച്ചത്. കഴിഞ്ഞ 4ന് രാത്രിയിലാണ് വാളകത്ത് ആൾക്കൂട്ടമർദ്ദനത്തിനിരയായ അശോക്‌ദാസ് മരിച്ചത്.