orovan
സഞ്ജയ് ഒറോവോൻ

മൂവാറ്റുപുഴ: കുന്നത്തുനാട് പാടത്തിക്കരയിൽ കൂടെതാമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളി അജയ് ഒറോവോനെ വധിച്ച കേസിൽ പ്രതി സഞ്ജയ് ഒറോവോന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ് അനുഭവിക്കണം. മൂവാറ്റുപുഴ അഡി.ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടോമി വർഗീസാണ് ശിക്ഷവിധിച്ചത്.

2019 ഒക്ടോബർ 21 രാത്രിയാണ് അജയ് ഒറോവോനെ കത്തിക്ക് കുത്തി കൊലപ്പെടുത്തിയത്. 22 സാക്ഷികളെ വിസ്തരിച്ച കേസിൽ 21 രേഖകളും 5 മുതലുകളും ഹാജരാക്കി.