കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഇന്നലെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. തിരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാട്ടി ഇ.ഡിയോട് ഇളവുതേടി. തിരഞ്ഞെടുപ്പിനുശേഷം ഹാജരാകാമെന്നും അറിയിച്ചു.

25ലേറെ വെളിപ്പെടുത്താത്ത അക്കൗണ്ടുകളും 101 സ്ഥാവരജംഗമ വസ്തുക്കളും പാർട്ടിക്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് എം.എം. വർഗീസിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പാർട്ടിയുടെ ആസ്തി അക്കൗണ്ട് വിവരങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. കരുവന്നൂർ സഹ. ബാങ്കിൽ നിന്ന് തട്ടിയ കോടികളുടെ വിഹിതം പല ലോക്കൽ, ബ്രാഞ്ച് കമ്മിറ്റിയുടെ അക്കൗണ്ടുകളിലേക്കും എത്തിയതായാണ് ഇ.ഡി കണ്ടെത്തൽ.