nda
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീതാ വിശ്വനാഥന്റെ മൂവാറ്റുപുഴ മണ്ഡലത്തിലെ പര്യടന പരിപാടി പെരുമറ്റത്ത് ബി.ജെ.പി സംസ്ഥാന സമിതി അംഗം പി . സജീവൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ :ഇടുക്കി ലോകസഭാ മണ്ഡലത്തെ ഒറ്റുകൊടുത്തവരാണ് ഇടത് വലത് മുന്നണികളെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീതാ വിശ്വനാഥൻ പറഞ്ഞു. യു.പി.എ സർക്കാരിന്റെ കാലത്താണ് പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകൾ കൊണ്ടുവന്ന് ഇടുക്കിയെ സമ്പൂർണമായി വനമേഖലയാക്കാൻ ഉള്ള ശ്രമം ആരംഭിച്ചത്. ഇടതുപക്ഷവും അതേ നയമാണ് തുടരുന്നത് ആയിരക്കണക്കിനേക്കർ വനഭൂമിയാണ് സമീപകാലത്ത് ഇടുക്കി ജില്ലയിൽ റവന്യൂ ഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ളത്.ചിന്നകനാലിലേത് അവസാനത്തെ ഉദാഹരണം മാത്രം. വനഭൂമി വിഷയം ഹൈറേഞ്ചൽ മാത്രമാണ് ഉള്ളത് എന്നാണ് ചിലർ വിചാരിക്കുന്നത് എന്നാൽ ലോറേഞ്ചിലും ഈ വിഷയം ബാധകമാണ്. വനവത്ക്കരണത്തിന്റെ മറവിൽ ഇടുക്കി ജനതയെ കുടിയൊഴിപ്പി ക്കുന്നതിലൂടെ കിട്ടുന്ന സാമ്പത്തിക ലാഭംആഗ്രഹിക്കുന്നവരാണ് ഇരുമുന്നണികളുന്നും അഡ്വ. സംഗീതാപറഞ്ഞു . മൂവാറ്റുപുഴ മണ്ഡലത്തിലെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു എൻ.ഡി.എ സ്ഥാനർത്ഥി സംഗീത വിശ്വനാഥൻ. രാവിലെ മൂവാറ്റുപുഴ പെരുമറ്റത്ത് ബി.ജെ.പി സംസ്ഥാന സമിതി അംഗം പി .പി .സജീവൻ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ നഗരസഭ , ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്ത് സമാപിച്ചു. മൂവാറ്റുപുഴ മണ്ഡലത്തിലെ പര്യടനം ഇതോടെ സമാപിച്ചു. ഇന്ന് തൊടുപുഴയിൽ നടക്കുന്ന കൊട്ടിക്കലാശത്തിൽ സ്ഥാനാർഥി പങ്കെടുക്കും. ഇന്ന് രാവിലെ മുതൽ ഇടുക്കി നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തിയ ശേഷം സ്ഥാനാർത്ഥിഉച്ചകഴിഞ്ഞ് 2ന് തൊടുപുഴയിൽ എത്തും.