 
മൂവാറ്റുപുഴ: പരസ്യപ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആവേശകരമായി എൽ. ഡി .എഫ് സ്ഥാനാർഥി ജോയിസ് ജോർജിന്റെ പര്യടനം. സ്വീകരണപരിപാടികളിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു കൊണ്ടാണ് ജോയിസ് ജോർജ് മുന്നേറുന്നത്. ദേവികുളം മണ്ഡലത്തിലെ പത്താം മയിലിൽ നിന്നും ആരംഭിച്ച പര്യടനം കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി പോൽസൺ ഉദ്ഘാടനം ചെയ്തു.എൽ.ഡി. എഫ് മേഖല കമ്മറ്റി ചെയർമാൻ പി .എൻ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. എൽ .ഡി .എഫ് നേതാക്കളായ കെ. വി .ശശി, കെ. എം. ഷാജി .ബിജു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. വാഴക്കുല നൽകിയാണ് സ്ഥാനാർഥിയെ പ്രവർത്തകർ സ്വീകരിച്ചത്. ഇരുമ്പുപാലം, മച്ചിപ്ലാവ് സ്കൂൾ പടി, ചാറ്റുപാറ, അടിമാലി ടൗൺ എന്നിവിടങ്ങളിൽ പര്യടനം നടത്തി. അടിമാലി വെള്ളത്തൂവൽ പഞ്ചായത്തുകളിൽ പര്യടനം നടത്തിയ സ്ഥാനാർഥി ഉച്ചയ്‍ക്ക് ശേഷം പള്ളിവാസൽ, മാങ്കുളം പഞ്ചായത്തുകളിലെത്തി. സ്വീകരണങ്ങൾ ഏറ്റുവാങ്ങി. വൈകിട്ട് ആറോടെ കുറത്തികുടിയില്‍ സമാപിച്ചു. തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് എൽ.ഡി.എഫിന്റെ കൊട്ടിക്കലാശം കട്ടപ്പനയിൽ നടക്കും. പകൽ മൂന്നിന് ഇടുക്കി, തങ്കമണി എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന എൽ.ഡി.വൈ.എഫ് പ്രവർത്തകരുടെ കൂറ്റൻ ഇരുചക്ര വാഹന റാലി നാലോടെ കട്ടപ്പനയിൽ എത്തിച്ചേരും. തുടർന്ന് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് പങ്കെടുക്കുന്ന റോഷ് ഷോ നഗരം ചുറ്റി സെൻട്രൽ ജങ്ഷനിൽ എത്തിച്ചേരും.