indusind-bank

കൊച്ചി: റിസർവ് ബാങ്കിന്റെ പ്രോഗ്രാമബിൾ സിബിഡിസി പൈലറ്റ് പദ്ധതി ആദ്യമായി നടപ്പാക്കുന്ന ആദ്യ ബാങ്കെന്ന ബഹുമതി ഇൻഡസ് ഇൻഡ് ബാങ്ക് സ്വന്തമാക്കി. കാർബൺ ക്രെഡിറ്റ് സൃഷ്ടിക്കുന്നതിന് പകരമായി കർഷകർക്ക് ധനസഹായം നൽകുന്നതാണ് പദ്ധതി. കാർഷിക രംഗത്ത് നവീനമായ സാമ്പത്തിക പദ്ധതികൾ നടപ്പാക്കുന്നതിലെ നിർണായക ചുവടു വെപ്പാണിത്. ഡിജിറ്റൽ വാലെറ്റുകൾ തയാറാക്കുന്നതും സിബിഡിസി ട്രാൻസ്ഫറുകൾ കൈകാര്യം ചെയ്യുന്നതും ഇതിന്റെ ഭാഗമായിരിക്കും. സർക്കുലാരിറ്റി ഇന്നവേഷൻ ഹബുമായി (സി. ഐ. എച്ച്) സഹകരിച്ചാണ് ബാങ്ക് പദ്ധതി നടപ്പാക്കുന്നത്.