കൊച്ചി: പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. നേരത്തേ ആരോഗ്യപരമായ കാരണങ്ങളാൽ പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. അപേക്ഷകൾ പരിഗണിച്ച് അർഹരായവരെ ഒഴിവാക്കി. ഇതിനു ശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നൽകിയിട്ടുള്ളവരെ ഒരു കാരണവശാലും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.