വൈപ്പിൻ: നായരമ്പലം വാടേൽ സെന്റ് ജോർജ് പള്ളി തിരുന്നാളിന് കൊടിയേറി. മോൺ. റോക്കി റോബിൻ കളത്തിൽ കാർമ്മികത്വം വഹിച്ചു. 25ന് വൈകിട്ട് ദിവ്യബലിക്ക് ഫാ. തോമസ് പുതുശേരി കാർമ്മികത്വം വഹിക്കും. രാത്രി കലാസന്ധ്യ. 26ന് വൈകിട്ട് കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. രാത്രി കലാപരിപാടി 'കയ്യൊപ്പ്". 27ന് വൈകിട്ട് ഫാ. പീറ്റർ കൊച്ചുവീട്ടിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി. തുടർന്ന് പ്രദക്ഷിണം. 28ന് തിരുന്നാൾ ദിനം, ദിവ്യബലിക്ക് മോൺ. സെബാസ്റ്റ്യൻ ലൂയിസ്, ഫാ. ജോസ് തോമസ് എന്നിവർ കാർമ്മികരാകും.