
കൊച്ചി: അദ്ധ്യാപകരെയും ജീവനക്കാരെയും സർക്കാർ കബളിപ്പിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (സെറ്റൊ) ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശമ്പളം നൽകാൻ സാധിക്കാത്തവിധം സാമ്പത്തിക മേഖലയിൽ സർക്കാരിന്റെ പിടിപ്പുകേട് എത്തിച്ചിരിക്കുന്നു. പൊതുവിപണിയിലെ വിലകയറ്റം പിടിച്ചുനിറുത്തുന്നതിന് യാതൊരു ഇടപ്പെടലുകളും ഉണ്ടാകുന്നില്ല. സെറ്റോ ജില്ലാചെയർമാൻ ഡോ. അരുൺ കെ.നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, വൈസ് പ്രസിഡന്റ് ടി.യു.സാദത്ത്, ഡി.സി.സി സെക്രട്ടറി ജോസഫ് ആന്റണി, സെറ്റോ കൺവീനർ രഞ്ജിത്ത് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.