1

പള്ളുരുത്തി : സി.പി.എം കണ്ണമാലി ലോക്കൽ കമ്മിറ്റിയിലെ പുത്തൻതോട് ബ്രാഞ്ച് നിർമ്മിച്ച് നൽകുന്ന മൂന്നാമത്തെ വീടിന്റെ താക്കോൽദാനം മന്ത്രി പി. രാജീവ് നിർവഹിച്ചു. കനിവ് ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വട്ടപ്പറമ്പിൽ ആന്റണിക്കും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകിയത്. ഏരിയാ സെക്രട്ടറി പി. എ. പീറ്റർ അദ്ധ്യക്ഷനായി. കെ.ജെ. മാക്സി എം. എൽ. എ, കെ. എം. റിയാദ് , ടി. വി. അനിത, ഫാ. ജോബി വാകപ്പാടത്ത് , ടി. ജെ. പ്രിൻസൻ , സി . ജെ. ജോയി, കെ. ബി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.